ഈ ഓണത്തിന് ഹെൽത്തി ആയ ഒരു പായസം ആണോ ആലോചിക്കുന്നത് ?… എങ്കിൽ ഇതാ റെസിപി

news image
Aug 28, 2025, 12:08 pm GMT+0000 payyolionline.in

ഈ ഓണത്തിന് ഹെൽത്തി ആയ ഒരു പായസം ആണോ ആലോചിക്കുന്നത്. എങ്കിൽ കൂടുതൽ ചിന്തിച്ച് സമയം കളയേണ്ട. നല്ല സൂപ്പർ ടേസ്റ്റിൽ ഓട്സ് പായസം ഉണ്ടാക്കാം. ഈ വെറൈറ്റി പായസം ഉണ്ടാക്കാൻ അധികം സമയം വേണ്ട. വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ:

ഓട്‌സ് – 2 കപ്പ്

ശർക്കര – 1 കപ്പ്

തേങ്ങാ പാൽ

വെള്ളം – 2 കപ്പ് (ഓട്‌സ് വേവിക്കാൻ)

നെയ്യ് – 1 ടേബിൾസ്പൂൺ

കശുവണ്ടി,തേങ്ങആവശ്യത്തിന്

ഏലക്കയ്ക്കാപ്പൊടി – ആവശ്യത്തിന്

Undണ്ടാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം ചേർത്ത് ഓട്‌സ് 20 മിനിറ്റ് നന്നായി വേവിച്ച് മാറ്റി വെയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ 1 കപ്പ് വെള്ളത്തിൽ ശർക്കര ചേർത്ത് തിളപ്പിച്ച് പാനിയാക്കി എടുക്കുക. ശേഷം ഈ പാനി അരിച്ചെടുത്ത് മാറ്റി വെയ്ക്കുക. തിളപ്പിച്ച ശർക്കരപ്പാനി ഓട്‌സ് വേവിച്ച പാത്രത്തിൽ ചേർത്ത് 5-7 മിനിറ്റ് നന്നായി വേവിക്കുക.

 

ഇതിലേക്ക് തേങ്ങാ പാൽ ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ വേവിക്കുക. വെന്ത് വരുമ്പോൾ നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും, തേങ്ങയും പായസത്തിലേക്ക് ചേർത്ത് ഇളക്കുക. അവസാനം ഏലയ്ക്കാപ്പൊടി ഇട്ട് നന്നായി ഇളക്കി മാറ്റി വെയ്ക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe