തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ കലണ്ടർ ഇന്ന് പുറത്തിറക്കി. സ്കൂൾ ഒന്നാംപാദ വാർഷിക പരീക്ഷകൾ ഓഗസ്റ്റ് 20ന് ആരംഭിക്കും. 20മുതൽ 27വരെയാണ് ഒന്നാം പാദ വാർഷിക പരീക്ഷകൾ നടക്കുക. അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 11ന് ആരംഭിക്കും. 11മുതൽ 18വരെയാണ് അർദ്ധവാർഷിക പരീക്ഷകൾ നടക്കുക. ഈ വർഷത്തെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22 മുതൽ നടക്കും.
പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷ കൾ 2026 ഫെബ്രുവരി 16 മുതൽ 23 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്കൂൾ വാർഷിക പരീക്ഷകൾ 2026 മാർച്ച് 2 മുതൽ 30വരെ നടക്കും.