മൂടാടി: മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പാലിയേറ്റീവ് കെയർ യൂണിറ്റ്, മൂടാടി ഇമ്പാക്ട് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഈത്തപ്പഴം ചലഞ്ച്’ വിജയകരമായി.
പരിപാടിയുടെ ഭാഗമായി സമാഹരിച്ച 10,000 രൂപ ഇമ്പാക്ട് മൂടാടി പാലിയേറ്റീവ് കെയർ യൂണിറ്റിന് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ എം നസീർ ,വൈസ് പ്രിൻസിപ്പാൾ ഷാഹിറ എംകെ,പാലിയേറ്റീവ് കെയർ കോർഡിനേറ്റർ പികെ രജിത, റഷ്മിൽ, സിനാൻ ഇല്ലത്ത്, റാഷിദ്, സിനാൻ വി എം എന്നിവരുടെ നേതൃത്വത്തിൽ കൈമാറി.