തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. 5 മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് (യു പി വിഭാഗം) ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകളും, 8 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് (ഹൈസ്കൂൾ വിഭാഗം) ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി. 1 മുതൽ 4 വരെയുള്ള ക്ലാസുകൾക്ക് ഈ അധ്യയന വർഷത്തിൽ അധിക പ്രവൃത്തിദിനങ്ങൾ ഇല്ല.
5 മുതൽ 7 വരെയുള്ള ക്ളാസുകൾക്ക് ജൂലൈ 26 (26.07.2025), ഒക്ടോബർ 25 (25.10.2025) എന്നീ ശനിയാഴ്ചകൾ പ്രവർത്തി ദിനമാകും. 8 മുതൽ 10വരെയുള്ള ക്ലാസുകൾക്ക് ജൂലൈ 26, (26.07.2025), ഓഗസ്റ്റ് 16 (16.08.2025), ഒക്ടോബർ 4 (04.10.2025), ഒക്ടോബർ 25 (25.10.2025), ജനുവരി 3 (03.01.2026), ജനുവരി 31(31.01.2026) എന്നീ ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനമാക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവായി.