വടകര: എഴുതിയ ഹരജികൾക്കും സ്റ്റേറ്റ്മെൻറുകൾക്കും വടകര കുടുംബ കോടതി വിലക്കേർപ്പെടുത്തി. ഇ- ഫയലിoഗ്റൂൾസ് നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ പരിഷ്ക്കാരത്തെ തുടർന്ന് അഭിഭാഷക ഗുമസ്ഥർക്ക് ജോലി ഇല്ലാതാവുന്ന അവസ്ഥയായി. മറ്റു കോടതികളും ഈ പരിഷ്ക്കാരം തുടങ്ങുന്നതോടെ വക്കീൽ ഗുമസ്ഥർ വഴിയാധാരമാവും. കുടുംബകോടതിയിൽ പ്രിന്റ് ചെയ്ത ഹരജികളും മറ്റും മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നത് കക്ഷികളേയും വലച്ചു.
മലയാളം ഒരു പേജ് ഡി.ടി.പി ചാർജ്ജ് 70 രൂപ മുതൽ 100 രൂപ വരെയാണ് ഈ ടാക്കുന്നത്. പത്തു പേജുള്ള ഒരു ഹരജി കോടതിയിൽ ഫയൽ ചെയ്യണമെങ്കിൽ ടൈപ്പിംഗ് ചാർജ്ജ് മാത്രം 1000 രൂപയാകും. മാത്രവുമല്ല അത്തരം ഹരജികൾ ഈ ഫയലിംഗ് ചെയ്യണം. അതിന്നും ചാർജ്ജ് നൽകണം. ഇത്തരം അധിക ബാദ്ധ്യതകൾ വന്നതിനാൽ അഭിഭാഷകർ ഫീസ് കുത്തനെ കൂട്ടാനും സാദ്ധ്യതയുണ്ട്.