തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതിക്കൊപ്പം കറങ്ങാനായി മുവാറ്റുപുഴയിൽ നിന്ന് കാർ മോഷ്ടിച്ച് തിരുവനന്തപുരത്തെത്തിയ യുവാവിനെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ പായിപ്ര സ്വദേശി സാബിത്തിനെയാണ് (20) തൈക്കാട് നിന്ന് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തൈക്കാട് സ്വദേശിയായ അഭിഭാഷകൻ്റെ കാറിൻ്റെ mridറ്റ് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് തമ്പാനൂർ പൊലീസിന് പരാതി ലഭിച്ചിരുന്നു.. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൈക്കാട് നിന്നാണ് നമ്പർപ്ലേറ്റ് ഇളക്കിയെടുത്തതെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു തുടർന്ന് വാഹന പരിശോധനയിൽ നഗരത്തിൽ നിന്നുതന്നെ സാബിത്തിന്നെ എസ്എച്ച്ഒ ജിജുകുമാർ, എസ്ഐ ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പുന്തുറ സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്കൊപ്പം കറങ്ങി നടക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ സാബിത്തിൻ്റെ കൈവശമുണ്ടായിരുന്ന മാരുതി സ്വിഫ്റ്റ് കാർ മുവാറ്റുപുഴയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. വെള്ളൂർക്കുന്നം വാഴപ്പിള്ളി ചാരിസ് ആശുപത്രിക്കു സമീപത്തെ കുരുട്ടുകാവിൽ വീടിൻ്റെ പോർച്ചിലുണ്ടായിരുന്ന കാറാണ് ജൂലായ് നാലിന് മോഷ്ടിച്ചത്. നമ്പർപ്ലേറ്റ് മോഷ്ടിച്ചതിൽ കേസ് രജിസ്റ്റർ ചെയ്‌ത ശേഷം പ്രതിയെ മുറാറ്റുപുഴ പൊലീസിന് കൈമാറി.