ഇൻഷുറൻസ് നൽകിയില്ല; ബാങ്കിന് പിഴ

news image
Sep 13, 2023, 4:33 am GMT+0000 payyolionline.in

കൊ​ച്ചി: അ​ക്കൗ​ണ്ട് ഉ​ട​മ​ക്ക്​ വാ​ഗ്ദാ​നം ചെ​യ്ത ഗ്രൂ​പ് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തി​രു​ന്ന​ത് മൂ​ലം ഉ​പ​ഭോ​ക്താ​വി​ന് സം​ഭ​വി​ച്ച ന​ഷ്ടം ബാ​ങ്ക് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ. എ​റ​ണാ​കു​ളം വ​ടു​ത​ല സ്വ​ദേ​ശി വി.​ടി. ജോ​ർ​ജ് ക​ന​റ ബാ​ങ്കി​ന്‍റെ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്കാ​യു​ള്ള ഗ്രൂ​പ് ഹെ​ൽ​ത്തി ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യി​ൽ ചേ​രു​ക​യും അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ഈ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ൻ​ഷു​റ​ൻ​സ്​ വി​വ​ര​ങ്ങ​ൾ ബാ​ങ്ക് ന​ൽ​കി​യി​ല്ല. പ​രാ​തി​ക്കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഇ​ൻ​ഷു​റ​ൻ​സ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ക്ലെ​യിം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. 90,000 രൂ​പ​യും ചി​കി​ത്സ​ക്കാ​യി ചെ​ല​വ​ഴി​ച്ചു. തു​ട​ർ​ന്നാ​ണ് ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചെ​ല​വാ​യ 90,000 രൂ​പ​യും ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്കും കോ​ട​തി​ച്ചെ​ല​വി​നു​മാ​യി 60,000 രൂ​പ​യും 30 ദി​വ​സ​ത്തി​ന​കം ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe