ഇൻഡിഗോ പ്രതിസന്ധി; 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ ഇന്നുമുതൽ

news image
Dec 26, 2025, 7:31 am GMT+0000 payyolionline.in

ന്യൂഡൽഹി: വിമാന സർവീസ് പ്രതിസന്ധിയെത്തുടർന്ന് ഇൻഡിഗോ പ്രഖ്യാപിച്ച 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ ഇന്ന് മുതൽ. പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വിമാനം റദ്ദ് ചെയ്യപ്പെട്ട യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഡി.ജി.സി.എ ഉത്തരവിട്ടിരുന്നു. സർവീസ് തടസ്സപ്പെട്ട സമയത്തിനനുസരിച്ച് നഷ്ടപരിഹാര തുകയിൽ മാറ്റം വരും.

ട്രാവൽ വൗച്ചറുകൾക്ക് 12 മാസം വരെ കാലാവധി ഉണ്ടാാകും. ഇത് ഇൻഡിഗോയിൽ ഏത് യാത്രക്കും ഉപയോഗിക്കാം. റദ്ദുചെയ്ത വിമാനത്തിലെ യാത്രക്കാർക്ക് കമ്പനി ടിക്കറ്റ് തുക റീഫണ്ട് ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നും ഇതുവരെ ലഭിക്കാത്തവർക്ക് ഉടൻ ലഭ്യമാക്കുമെന്നും ഇൻഡിഗോ അറിയിച്ചു. ട്രാവൽ ഏജന്‍റ് വഴിയും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും ബുക്ക് ചെയ്തവർക്കും റീഫണ്ട് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ഇന്നുമുതൽ റീഫണ്ട് ലഭിക്കേണ്ട യാത്രക്കാരെ ഇൻഡിഗോ അധികൃതർ വിവരങ്ങൾ ശേഖരിക്കുന്നതിന് ബന്ധപ്പെടും. വിവരങ്ങൾ ലഭ്യമായാൽ യാത്രക്കാരുമായി നേരിട്ട് ട്രാവൽ വൗച്ചറുകൾ ലഭ്യമാക്കും. യാത്രക്കാരെ ബന്ധപ്പെടാൻ കഴിയാതിരുന്നാൽ ജനുവരി ഒന്ന് മുതൽ ഇവർക്കായി വെബ് പേജ് തുടങ്ങും. അവിടെ വൗച്ചർ വേണ്ടവർക്ക് വിവരങ്ങൾ നൽകാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe