‘ഇസ്രയേലിന് എതിരായ മിസൈൽ ആക്രമണം പൊതുസേവനം; നസ്റല്ലയുടെ ആത്മാവ് എന്നും ഒപ്പം’

news image
Oct 4, 2024, 3:10 pm GMT+0000 payyolionline.in

ടെഹ്റ‌ാൻ: ഇസ്രയേലിന് എതിരായ മിസൈൽ ആക്രമണം പൊതുസേവനമെന്ന് വ്യഖ്യാനിച്ച് ആയത്തുല്ല ഖമനയിയുടെ പ്രഭാഷണം. വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖമനയി. 5 വർഷത്തിനിടെ ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകിയത്.

‘ഹമാസിനെയോ ഹിസ്ബുല്ലയേയോ ഒരു തരത്തിലും മറികടക്കാനോ ജയിക്കാനോ ഇസ്രയേലിന് കഴിയില്ല. സയ്യിദ് ഹസൻ നസ്റല്ല നമുക്കൊപ്പം ഇപ്പോൾ ഇല്ല. എന്നാൽ അദ്ദേഹത്തിന്റെ ആത്മാവും അദ്ദേഹത്തിന്റെ പാതയും നമുക്ക് പ്രചോദനമായി എന്നും ഉണ്ടാകും. സയനിസ്റ്റ് ശത്രുവിനെതിരെ ഉയർന്നു നിന്ന പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഈ സ്വാധീനം കൂടുതൽ വർദ്ധിപ്പിക്കും. നാം നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കുന്നതിനൊപ്പം ശത്രുവിനെതിരെ ശക്തമായി നിലകൊള്ളുകയും വേണം.’’– തടിച്ചു കൂടിയ ആയിരങ്ങള്‍ മുഴക്കിയ ‘ഞങ്ങൾ നിങ്ങൾക്കൊപ്പം’ എന്ന മുദ്രാവാക്യത്തിനിടെ ഖമനയി പറഞ്ഞു.

അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേൽ രക്തരക്ഷസെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണ്. ആത്യന്തിക സ്വേച്ഛാധിപത്യത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ആത്യന്തിക അവകാശം ഓരോ രാജ്യത്തിനും, ഓരോ ജനങ്ങൾക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe