ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഇ-വാഹനം ചാര്‍ജ് ചെയ്യുന്നതിന് ദിവസം രണ്ട് നിരക്കുകള്‍ പ്രാബല്യത്തിലായി. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് മണി വരെ കുറഞ്ഞ നിരക്കും നാല് മുതല്‍ അടുത്ത ദിവസം രാവിലെ ഒന്‍പത് വരെ കൂടിയ നിരക്കുമായിരിക്കും ഈടാക്കുക.
ചാര്‍ജിങ്ങിന് പൊതുവായ നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. വൈകിട്ട് നാലിന് മുന്‍പ് 30 ശതമാനം കുറവായിരിക്കും (യൂണിറ്റിന് അഞ്ച് രൂപ). അതിന് ശേഷം 30 ശതമാനം കൂടുതല്‍ (9.30 രൂപ). ഇതിന് പുറമേ ഓരോയിടത്തും വ്യത്യസ്ത നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.