ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് അംഗത്വ സമാശ്വാസനിധി വിതരണം ചെയ്തു

news image
Sep 3, 2025, 2:26 pm GMT+0000 payyolionline.in

പയ്യോളി: കേരള സഹകരണ വകുപ്പ് സഹകരണ സംഘങ്ങളിലെ കാൻസർ, വൃക്കരോഗം, ഹൃദ് രോഗം എന്നിവ മൂലം പ്രയാസമനുഭവിക്കുന്ന മെമ്പർമാർക്ക് 25,000 രൂപ വീതം നൽകുന്ന ചികിൽസാ സഹായസമാശ്വാസ നിധിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായം, ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്കിലെ  മെമ്പർമാർക്ക് വിതരണം ചെയ്തു.

ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ ബേങ്ക് വൈസ് പ്രസിഡണ്ട് ഗിരിഷ് കുമാർ ചെറുവോട്ട് അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് പ്രസിഡണ്ട് കെ.കെ. മമ്മു ധനസഹായം വിതരണം ചെയ്തു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ഭരണ സമിതി അംഗങ്ങളായ വി.കെ നാസർ , പി.പി. മോഹൻദാസ്, നിധീഷ് പി.വി, ബാബു കെ.കെ, അഭിരാജ്.ടി.ടി. ജ്യോതി. സി, സ്നേഹ .സി, എന്നിവർ സംസാരിച്ചു. കെ.കെ. രമേശൻ സ്വാഗതവും ഉഷ കെ.പി. നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe