ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ഭജനമഠ സംഘത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം 28 ന്; ലോഗോ ക്ഷണിക്കുന്നു

news image
Jul 10, 2024, 4:48 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ഭജനമഠ സംഘത്തിൻ്റെ 75ാം വാർഷികാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ചെയർമാനായി സി.പി.രവീന്ദ്രൻ, ജനറൽകൺവീനർ കെ.വി.സതീശൻ, ട്രഷർ പി.മുകുന്ദൻ, വൈസ്ചെയർമാൻമാർ  എം.രവീന്ദ്രൻ കൽഹാരം, സുരേഷ് ബാബു കൃഷ്ണഗിരി, ജോയിൻ്റ്കൺവീനർമാർ കെ.കെ.ഗംഗാധരൻ, ചെത്തിൽ സതീശൻ, നടുക്കുടി പത്മനാഭൻ, വരുൺ കെ.കെ, രക്ഷാധികാരികൾ പി.ഇ.ചന്ദ്രൻ, സി.കണ്ണൻ, സ്വാഗത സംഘം യോഗത്തിൽ ക്ഷേത്രം പ്രസിഡണ്ട് പി.എൻ.അനിൽകുമാർ, സെക്രട്ടറി ടി.വി.പത്മാക്ഷൻ, സി.കണ്ണൻ എന്നിവർ സംസാരിച്ചു.

പ്ലാറ്റിനം ജൂബിലിയുടെ ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി സൃഷ്ടികളും ക്ഷണിക്കുന്നു. ഡിസൈനുകൾ ജൂലൈ 15 ന് 5 മണിക്കുള്ളിൽ ക്ഷേത്രഓഫീസിൽ സമർപ്പിക്കാം .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe