ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി

news image
Jan 25, 2026, 3:29 pm GMT+0000 payyolionline.in

പയ്യോളി:ഉത്തര മലബാറിലെ പ്രശസ്തമായ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നായ ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ജനുവരി 25 മുതൽ ഫെബ്രുവരി 1വരെ വിവിധ പരിപാടികളോടെ നടക്കും . മണ്ണൂർ രാമാനന്ദ ഗുരു സ്വാമികളുടെശിഷ്യരുടെസാന്നിദ്ധ്യത്തിൽ കൊടിയേറി. ഉത്സവ ദിവസങ്ങളിൽ ദിവസേന കാലത്ത് 5 മണിക്ക് ഗണപതിഹോമം 6 30ന് പ്രഭാത പൂജ എട്ടുമണിക്ക് നവകം പഞ്ചഗവ്യം അഭിഷേകം ശ്രീഭൂതബലി പത്തുമണിക്ക് മധ്യാഹ്ന പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ജനവരി 26ന് വിശേഷാൽ ചടങ്ങുകൾ. 7 മണിക്ക് കലവറ നിറക്കൽ. വൈകുന്നേരം 5ന് ഭജന, ദീപാരാധനക്കുശേഷം 8.15 ന്അത്താഴപൂജ, ശ്രീഭൂതബലി.
ജനവരി 27 ന്ന് വിശേഷാൽ പൂജകളും ക്ഷേത്ര ചടങ്ങുകളും.വൈകുന്നേരം 6മണിക്ക് എഴുപുന്ന സുരേഷ് ആലപ്പുഴ നയിക്കുന്ന ഭക്തിഗാന ലയ തരംഗിണി. വിശേഷാൽപൂജകൾ.
ജനവരി 28ന്ന് വിശേഷാൽ ചടങ്ങുകൾ , 5മണിക്ക് ഭജന. ദീപാരാധനക്കുശേഷം 7 മണിക്ക്
ക്ഷേത്രം വക സ്കൂളിലെ പ്രതിഭകൾക്കുള്ള അനുമോദന സദസ്സ്. 8.30 ന് സപ്തശ്രീ കലാക്ഷേത്ര ഇരിങ്ങൽ അവതരിപ്പിക്കുന്ന ‘ദൃശ്യവിസ്മയം’.
ജനുവരി 29ന് കാലത്ത് 5 .30 ന് ഗണപതി ഹോമം. വിശേഷാൽ പൂജകൾ. ചടങ്ങുകൾ,വൈകുന്നേരം5മണിക്ക് ഭജന.ദീപാരാധനക്കു ശേഷം 7 .30 ന് കോട്ടക്കൽ സകല കല നൃത്തവിദ്യാലയത്തിൻ്റെ യും സുബ്രഹ്മണ്യ മഹിളാസമിതിയുടേയും നേതൃത്വത്തിൽ നൃത്തകലാ സന്ധ്യ. ജനുവരി 30 ന്ന് 5.30 ന് ഗണപതിഹോമം വിശേഷാൽപൂജകൾ.വൈകുന്നേരം4.30 ന് സർവ്വ ഐൈശ്വര്യപൂജ. 5 മണിക്ക് ഭജന. വൈകുന്നേരം 6.40 ന്ആദ്ധ്യാത്മിക സദസ്സ്. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂരിപ്പാടിൻ്റെ പ്രഭാഷണം. രാത്രി 8.30 ന് കോഴിക്കോട് സൃഷ്ടി കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്നനാടകം ‘നേർക്ക് നേർ’. ജനുവരി 31 ന്പള്ളിവേട്ട. കാലത്ത്5.30 ന്ഗണപതിഹോമം.9 മണിക് വിശേഷാൽ പഞ്ചാമൃതഅഭിഷേകം.ഉച്ചക്ക് 12 മണിമുതൽ 2 മണിവരെ പ്രസാദ ഊട്ട്.
വൈകുന്നേരം 5.15 ന് കാവടി വരവ്. രാത്രി7 മണിക് അത്താഴപൂജക്ക്ശേഷം പള്ളിവേട്ട എഴുന്നള്ളത്ത്.

ഫിബ്രുവരി 1ഞായറാഴ്ച തൈപ്പൂയപുണ്യദിനംആറാട്ട്. വിശേഷാൽ പൂജകൾ. ഉച്ചക്ക് 12 മണിമുതൽ 2 മണിവരെ ആറാട്ട്സദ്യ. വൈകുന്നേരം 4 മണിക്ക്തായമ്പക. വൈകുന്നേരം 6 മണിക്ക്ആറാട്ട്എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നുംപുറപ്പെട്ട് കൊളാവിപ്പാലം കടപ്പുറത്ത്ആറാട്ട്നടത്തി വിവിധ ദേശങ്ങളിലുടെ പ്രദക്ഷീണം നടത്തി ക്ഷേത്രത്തിലെ
ക്കെത്തിച്ചേരും. തുടർന്ന് പഞ്ചവിംശതി കലശാഭിഷേകത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe