പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ വികസനത്തിനും , കൊറോണക്കാലത്തു നിർത്തലാക്കിയ പാസഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണമെന്നും, റെയിൽവേ പ്ലാറ്റ് ഫോറത്തിന്റെ ഉയരം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എം പി പി ടി ഉഷക്ക് ബിജെപി നിവേദനം നൽകി.
മണിയൂർ, കോട്ടക്കൽ, മൂരാട്, അയനിക്കാട് തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ഇരിങ്ങൽ സ്റ്റേഷൻ വികസനം വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് എംപിയുടെ ശ്രദ്ധയിൽ പെടുത്തി. ഈ കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് എംപി ഉറപ്പുനൽകി. കെ ബൈജു കെ സി രാജീവൻ, കെ എം,ശ്രീധരൻ പി വി നിധീഷ്, സരിൻ, ജിതീഷ് എന്നിവർ സംബന്ധിച്ചു