പയ്യോളി : ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു. ചടങ്ങിൽ ലിദിത്ത് എൻ.എം. അനുസ്മരണഭാഷണം നടത്തി. എം.ടി.യുടെ ജീവിത രേഖ ഷാജി കൊന്നോളി അവതരിപ്പിച്ചു.
ചടങ്ങിന് നികേഷ് കെ.കെ. അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി. രാജൻ, വാർഡ് കൗൺസിലർ ടി. അരവിന്ദാക്ഷൻ, ഗ്രന്ഥാലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത്, സുരേഷ് പൊക്കാട്ട്, നിധീഷ് പി.വി., രമേശൻ ടി., പവിത്രൻ ഒതയോത്ത്, പി.വി. ബാബു, ഒ.എൻ. സുജീഷ് എന്നിവർ സംബന്ധിച്ചു.