പയ്യോളി: ജവഹർ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാതല വോളി നൈറ്റ് മേളയുടെ സെമി ഫൈനൽ മത്സരം ഇന്ന് ആരംഭിക്കും.കാട്ടുകുറ്റി രാഘവൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി മത്സരങ്ങൾ നടക്കും.ഒറ്റുകുളം നടപ്പറമ്പിൽ ചന്ദ്രൻ മെമ്മോറിയൽ ട്രോഫിയും ഒറ്റുകുളത്തിൽ നാരായണി മെമ്മോറിയൽ പ്രൈസ് മണിയും നേടിയെടുക്കുന്നതിനായി മത്സരാർത്ഥികൾ മാറ്റുരക്കും.മത്സരങ്ങൾ മേപ്രംകുറ്റി രാജേന്ദ്രൻ സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.സെമി ഫൈനലിൽ സ്വപ്ന ബാലുശ്ശേരിയെ ഇരിങ്ങൽ ജവഹർ നേരിടും.മത്സരം ഇന്ന് രാത്രി 7 മണിക്ക് ആരംഭിക്കും.