പയ്യോളി: ബാലസംഘം പയ്യോളി ഏരിയ വേനൽ തുമ്പി പരിശീലന ക്യാമ്പ് ഇരിങ്ങൽ ഈസ്റ്റ് സ്ക്കൂളിൽ എം.പി ഷിബു ഉദ്ഘാടനം ചെയ്തു . സ്വാഗത സംഘം കൺവീനർ ടി . അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡണ്ട് ആര്യനന്ദ അധ്യക്ഷത വഹിച്ചു. ഏരിയ കൺവീനർ ടി ഷീബ, ഏരിയ കമ്മറ്റി അംഗം ജി.കെ ദിൽജിത്ത് , സ്വാഗതസംഘം ചെയർമാൻ പി.ഷാജി, പി.എം വേണുഗോപാലൻ, എൻ ടി അബ്ദുറഹിമാൻ, ഏരിയ കോഡിനേറ്റർ എ.കെ വൈശാഖ്, ക്യാമ്പ് ഡയറക്ടർ രജീഷ് കണ്ണമ്പത്ത് എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി തേജു സുനിൽ നന്ദി പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം അമൃത് വിജീഷ്, സംസ്ഥാന ജോയിൻ്റ് കൺവീനർ മീര ദർശക്, സംസ്ഥാന കമ്മറ്റി അംഗം പി. ശ്രീദേവ് , ജില്ല ജോയിൻ്റ് സെക്രട്ടറി സാനിക കക്കോടി തുടങ്ങിയർ ക്യാമ്പ് സന്ദർശിച്ചു.