ഇരിങ്ങലിൽ ബാലസംഘം മേഖലാ സമ്മേളനം

news image
Jul 28, 2024, 3:33 pm GMT+0000 payyolionline.in

ഇരിങ്ങൽ: ബാലസംഘം ഇരിങ്ങൽ മേഖലാ സമ്മേളനം താളെ കളരി യു.പി സ്കൂളിൽ ചലച്ചിത്ര നാടക പ്രവർത്തകൻ സുധീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗിരീഷ് കർണാട് അവാർഡ് ജേതാവ് ബാലസംഘം മേഖല കോർഡിനേറ്റർ ജയൻ മൂരാടിനെ ആദരിച്ചു. സ്വാഗതസംഘം കൺവീനർ കെ.എം രാമകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി റിപ്പോട്ട് അവതരിപ്പിച്ചു.

പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് മേഖലാ കൺവീനർ മറുപടി പറഞ്ഞു. സമ്മേളനം മേഖലാ സെക്രട്ടറിയായി ഗായത്രിഗണേശൻ പി.എം, പ്രസിഡണ്ടായി രാഗേന്ദു ആർ , കൺവീനർ രജീഷ് കണ്ണമ്പത്ത് , ജോയിൻ്റ് കൺവീനർ എം.കെ ശിവദാസൻ, രജിത കെ , കോഡിനേറ്ററായി രമിത്ത് കെ. എം , ജോയിൻ്റ് കോഡിനേറ്ററായി ഉഷ പി.എം നേയും തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe