പയ്യോളി: ഇരിങ്ങലിനും മങ്ങൂൽ പാറക്കുമിടയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് കാർ യാത്രികർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് അപകടം. ഒരു പുരുഷനും സ്ത്രീയും രണ്ടു കുട്ടികളും ഉൾപ്പെടെ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇതിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഇവരുടെയും ഒരു കുഞ്ഞിന്റെയും പരിക്ക് അതീവഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം.
ആറുവരി പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും ലോറിക്ക് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ ഏറെനേരത്തെ ശ്രമത്തിനുശേഷമാണ് വടകര ഫയർഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുക്കാനായത്.
ജെച്ച് രജിസ്ട്രേഷൻ ഉള്ള കാർ ആയതിനാൽ യാത്രക്കരുടെ വിവരങ്ങൾ പൂർണമായും ലഭിച്ചിട്ടില്ല. അതേസമയം കാറിലുള്ള ഫോണിലേക്ക് കോഴിക്കോട് കുന്നമംഗലത്തുള്ള ബന്ധു വിളിച്ചിട്ടുണ്ട്. ഇതനുസരിച്ച് കാർ യാത്രക്കാരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.