തുറയൂർ: ഇരിങ്ങത്ത് പ്രമുഖ സോഷ്യലിസ്റ്റും ആർ ജെ ഡി നേതാവും മുൻ തുറയൂർ സർവ്വീസ് ബാങ്ക് ഡയറക്ടറുമായിരുന്ന ആശാരികണ്ടി പുരുഷോത്തമന്റെ 5-ാം ചരമവാർഷികം ആചരിച്ചു. ആർ ജെ ഡി പഞ്ചായത്ത് പ്രസിഡന്റ് ടി. എം രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം കെ.ടി. രതീഷ് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മിറ്റി അംഗം വള്ളിൽ പ്രഭാകരൻ ,കെ.വി വിനീതൻ , നിഷാദ് കുളിമകൂൽ എന്നിവർ സംസാരിച്ചു. വീട്ടുവളപ്പിൽലെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ആർ ജെ ഡി
മണ്ഡലം ട്രഷറർ മധു മാവുള്ളാട്ടിൽ, കെ ടി പ്രമോദ് ,ചന്ദ്രൻ ഇ. വി, ധനേഷ്ആശാരിക്കണ്ടി എന്നിവർ നേതൃത്വം നൽകി.