ഇയർ ബഡ്സിന് ശബ്ദം കുറവാണോ, ചാർജ് കയറുന്നില്ലെ, ഓഫറിൽ പുതിയത് വാങ്ങാൻ ഇരിക്കുകയാണോ? പക്ഷെ സൂക്ഷിക്കണം; ചെവിയും ശ്രദ്ധിക്കണം

news image
Feb 4, 2026, 7:58 am GMT+0000 payyolionline.in

നമ്മുടെയൊക്കെ ജീവിതത്തൻ്റെ ഭാ​ഗമായി മാറിയ ഒരു കുഞ്ഞൻ ​ഗാഡ്ജറ്റാണ് ഇയർ ബഡ്സ് പാട്ട് കേൾക്കാനും സിനിമ കാണാനും കോൾ ചെയ്യാനുമൊക്കെയായി നിരന്തരം ഇയർ ബഡ്സ് ചെവിയിൽ വച്ച് നടക്കുന്നരാണ് മിക്കവരും. മിക്കവർക്കും ഇയർ ബഡ്സ്ൽ ചാർജ് കയറാത്ത അവസ്ഥയും ശബ്ദം കുറവായി തോന്നുന്ന അവ്സഥയും കാണാം.

 

ഇത്തവണത്തെ ഓഫറുകൾ വരുമ്പോൾ ഇതു കാരണം പുതിയ ഇയർ ബഡ്സ് വാങ്ങാൻ ഇരിക്കുകയായിരിക്കും മിക്കവരും. എന്നാൽ പ്രശ്നം നിങ്ങളുടേതാണോ അതോ ​ഗാഡ്ജറ്റിൻ്റെയാണോ ചെവി അടിച്ചു പോയതാണോ എന്നാണോ ചിന്തിക്കുന്നത്. വില്ലനാകുന്നത് നിങ്ങളുടെ ഇയർ ബഡ്സിലെ പൊടിയും അഴുക്കുമാണ്.

ചാർജ് കയറാത്തതിനും ശബ്ദം കുറയുന്നതിനും പുറമെ ഇത് നിങ്ങളുടെ ചെവിക്കും വലിയ പണി തരും. അഴുക്കുള്ള ഈ ഉപകരണം നിരന്തരം ചെവിയിൽ വയ്ക്കുമ്പോൾ പലതരത്തിലുള്ള അണുക്കൾ ചെവിയിൽ കയറി അത് വലിയ രോ​ഗത്തിലേക്കും നയിക്കും. ചെവിയിൽ നിന്നും വരുന്ന ദ്രാവകവും വിയർപ്പുമുൾപ്പെടെ സ്പീക്കറിൻ്റെ ഭാ​ഗത്ത് പറ്റി പിടിച്ചിട്ടുണ്ടാകും. കെയ്സിൽ നിന്നും ചാർജ് കയറുന്ന പോർട്ടിലും പൊടി കയറി ഇരിപ്പുണ്ടാകും ഇത് ചാർജ് കയറുന്നത് തടസ്സപ്പെടുത്താനും ഇടയാക്കും.

ഇത് വൃത്തിയാക്കുക എന്നതും വളരെ എളുപ്പമുള്ള കാര്യമാണ്. ചെറിയ മൃദുവായ ഒരു ബ്രഷ് ഉപയോ​ഗിച്ച് നമുക്ക് തന്നെ പതിയെ ഈ പൊടി തുടച്ച് നീക്കാം. എന്നാൽ അധിക സമയം ചെവിയിൽ ഇയർ ബ‍‍ഡ്സുകൾ സ്ഥിരമായി വയ്ക്കുന്നതും ചെവിയുടെ ആരോ​ഗ്യത്തിനെ ദോഷകരമായി ബാധിക്കുമെന്ന് ഓർക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe