മലപ്പുറം: രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ച നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരിക്ക് 15,60,000 രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ച് ഉപഭോക്തൃ കമീഷന്. തൃശൂര്‍ വടക്കേക്കാട് സ്വദേശിനി ഷിംന ഫമീഷ് സമര്‍പ്പിച്ച ഹരജിയിലാണ് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി.
പരാതിക്കാരിയുടെ പേരില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സുമുള്ള ബി.എം.ഡബ്ല്യു കാര്‍ ചാലക്കുടി-അതിരപ്പിള്ളി റോഡിലുണ്ടായ അപകടത്തില്‍ പൂർണമായി തകര്‍ന്നിരുന്നു. 15 ലക്ഷം രൂപക്കാണ് വാഹനം ഇന്‍ഷുര്‍ ചെയ്തിരുന്നത്. അതിരപ്പിള്ളി പൊലീസ് സംഭവസമയം വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അപകട വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും ചെയ്തു. പക്ഷേ, ഇന്‍ഷുറന്‍സ് ആനുകൂല്യം നല്കാന് കമ്പനി തയാറായില്ല.
അപകടസമയത്ത് വാഹനം പരാതിക്കാരിയുടേതായിരുന്നില്ലെന്നും പൊലീസ് സ്റ്റേഷനില്‍നിന്ന് ഉടമസ്ഥനെന്ന നിലയില്‍ വാഹനം ഏറ്റുവാങ്ങിയത് മജീദ് എന്നയാളാണെന്നും അതിനാല്‍ പരാതിക്കാരിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ലെന്നുമാണ് കമ്പനി അറിയിച്ചത്. തുടർന്ന് താനും ഭര്‍ത്താവും വിദേശത്തേക്ക് പോകുന്നതിനാല്‍ സുഹൃത്തെന്ന നിലയില്‍ താൽകാലികമായി വാഹനം കൈമാറിയിരുന്നതാണെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സും ഉടമസ്ഥതയും തന്റെ പേരിലാണെന്നും പോളിസി പ്രകാരം ആനുകൂല്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി കമീഷനെ സമീപിക്കുകയായിരുന്നു.
പരാതിയോടൊപ്പം സ്വന്തം പേരിലുള്ള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് പോളിസിയും നന്നാക്കാനാവാത്തവിധം കേടുവന്ന വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്നര ലക്ഷം രൂപക്ക് വിറ്റതിന്റെ രേഖയും പരാതിക്കാരി കമീഷന് മുമ്പാകെ ഹാജരാക്കി. പൊലീസ് സ്റ്റേഷനില്‍നിന്ന് വാഹനം ഏറ്റുവാങ്ങിയ കരാര്‍ ഉടമസ്ഥനാണ് യഥാർഥ വാഹന ഉടമയെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കമീഷന് നിരാകരിച്ചു.
ഇന്‍ഷുറന്‍സ് ആനുകൂല്യമായി 13,50,000 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരിക്ക് ഒരു മാസത്തിനകം നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷൻ ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവന്നാല്‍ ഒമ്പതു ശതമാനം പലിശയും നല്‍കണം.
- Home
- Latest News
- ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് 15.6 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമീഷൻ
ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് 15.6 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമീഷൻ
Share the news :
Aug 30, 2025, 3:35 pm GMT+0000
payyolionline.in
ഓളപ്പരപ്പിൽ ആവേശം, നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിരീട നേട്ടം ..
ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു
Related storeis
ന്യൂ ഹോം, ഹോപ്: കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; ഹോം മത്സരങ്ങൾ...
Jan 20, 2026, 11:20 am GMT+0000
ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച് അപകടം; ഭാര്യക്ക് പിന്നാലെ ഭർത്ത...
Jan 20, 2026, 11:14 am GMT+0000
സിനിമാ സമരം പിൻവലിച്ചു; സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ...
Jan 20, 2026, 10:53 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി മോചനമില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത...
Jan 20, 2026, 10:17 am GMT+0000
അനധികൃതമായി വായ്പ നൽകി, പിന്നീട് എഴുതിത്തള്ളുകയും ചെയ്തു; കോഴിക്കോട...
Jan 20, 2026, 10:10 am GMT+0000
വിയ്യുരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jan 20, 2026, 9:28 am GMT+0000
More from this section
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന് നിയമനം: സ്റ്റേക്കെതിരെ സര്...
Jan 20, 2026, 8:37 am GMT+0000
ഗവർണർ ഒഴിവാക്കിയ കേന്ദ്രവിമർശനം സഭയിൽ വായിച്ച് മുഖ്യമന്ത്രി; 12, 15...
Jan 20, 2026, 7:55 am GMT+0000
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാത നിർമാണം; കാർ കുഴിയിൽ വീണു
Jan 20, 2026, 7:50 am GMT+0000
ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല; കുട്ടിയുടെ കൈക്ക് മൂന...
Jan 20, 2026, 7:46 am GMT+0000
സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി
Jan 20, 2026, 7:28 am GMT+0000
ദേ വീണ്ടും കൂടി..!;ഇന്ന് സ്വർണ വില കൂടിയത് രണ്ട് തവണ
Jan 20, 2026, 6:45 am GMT+0000
ഈ അനുമതിക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല; വിവരം പ...
Jan 20, 2026, 6:13 am GMT+0000
പേരാമ്പ്രയില്‍ സഹോദരങ്ങളെ ആക്രമിച്ച സംഭവം; പ്രതി കത്തി ഉപയോഗിച്ച് ക...
Jan 20, 2026, 5:43 am GMT+0000
വാഹന ഉടമകള്‍ക്ക് ആശ്വാസം! കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഫീസ് 50...
Jan 20, 2026, 1:39 am GMT+0000
ബലാത്സംഗ കേസ്; ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം,...
Jan 20, 2026, 1:37 am GMT+0000
തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ഗവര്‍ണ...
Jan 20, 2026, 1:35 am GMT+0000
മൂന്ന് മണിക്കൂർ മാത്രം നീണ്ട സന്ദർശനം, നിർണായക കരാറുകളിൽ ഒപ്പിട്ട് ...
Jan 20, 2026, 1:01 am GMT+0000
ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂച...
Jan 20, 2026, 12:57 am GMT+0000
ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു
Jan 19, 2026, 3:53 pm GMT+0000
പിഎസ്സി ഉദ്യോഗാർഥികൾക്ക് സുപ്രധാന അറിയിപ്പ്; അപേക്ഷകളില്‍ അവസാന ...
Jan 19, 2026, 3:44 pm GMT+0000
