ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

news image
Jun 15, 2025, 12:46 pm GMT+0000 payyolionline.in

ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് വേ​ഗ​ത​യി​ലും സു​താ​ര്യ​മാ​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും ന​മു​ക്ക് ന​ഷ്ട​മാ​യേ​നേ. അ​തി​ലൊ​ന്നാ​ണ് ബാ​ങ്കി​ലും എ.​ടി.​എ​മ്മി​ലും പോ​കാ​തെ വീ​ട്ടി​ലി​രു​ന്ന് കൊ​ണ്ടുത​ന്നെ സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കിത്തരു​ന്ന​ത് അ​നാ​വ​ശ്യ സ​മ​യ ന​ഷ്ട​വും മ​റ്റ് നൂ​ലാ​മാ​ല​ക​ളു​മാ​ണ്.

എ​ന്നാ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത കു​റ​വോ ഡേ​റ്റ പ്ലാ​ൻ കാ​ലാ​വ​ധി ക​ഴി​യു​ക​യോ ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ എ​ന്തു​ചെ​യ്യും? ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഇ​നി മു​ത​ൽ പ​ണ ഇ​ട​പാ​ട​ുക​ൾ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും നാ​ഷ​നൽ പേ​യ്മെ​ന്‍റ്സ് കോ​ർ​പറേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​ഫ് ലൈ​ൻ ഇ​ട​പാ​ടു​ക​ൾ​ക്ക്

  • യു.​പി.​ഐ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ നി​ന്ന് *99# ലേ​ക്ക് വി​ളി​ക്കു​ക.
  • നി​ങ്ങ​ളു​ടെ ഭാ​ഷ തി​ര​ഞ്ഞെ​ടു​ക്കു​ക. ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ 13 ഭാ​ഷ​ക​ൾ ല​ഭ്യ​മാ​ണ്.
  • ബാ​ങ്കി​ന്‍റെ ഐ.​എ​ഫ്.​എ​സ്.​സി ന​മ്പ​ർ ന​ൽ​കു​ക
  • നി​ങ്ങ​ളു​ടെ ഫോ​ൺ ന​മ്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സ്ക്രീ​നി​ൽ തെ​ളി​യും. അ​തി​ൽ നി​ന്നും ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള അ​ക്കൗ​ണ്ട് തി​ര​ഞ്ഞെ​ടു​ക്കു​ക.
  • ഡെ​ബി​റ്റ് കാ​ർ​ഡി​ന്‍റെ അ​വ​സാ​ന ആ​റ​ക്ക​ങ്ങ​ളും കാ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന തീ​യതി​യും ന​ൽ​കി വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക.
  • അ​വ​സാ​ന​മാ​യി യു.​പി.​ഐ പി​ൻ ന​മ്പ​ർ കൂ​ടി ന​ൽ​കു​ക.

ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ ശേ​ഷം വീ​ണ്ടും *99# ലേ​ക്ക് വി​ളി​ച്ച് ഓ​ഫ് ലൈ​ൻ യു.​പി.​ഐ ഇ​ട​പാ​ട് അ​വ​സാ​നി​പ്പി​ക്കാ​ൻ മ​റ​ക്ക​രു​ത്. പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് പു​റ​മെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ ബാ​ല​ൻ​സ് തു​ക അ​റി​യാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe