ഇന്ന് തുടങ്ങാനിരുന്ന നീറ്റ് യുജി കൗൺസിലിങ് മാറ്റി വച്ചു

news image
Jul 6, 2024, 8:27 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ന് തുടങ്ങാനിരുന്ന നീറ്റ് യുജി കൗൺസിലിങ് മാറ്റി വച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൗൺസിലിങ് നടക്കുന്നതല്ലെന്ന്  നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി അറിയിച്ചു. പുതുക്കിയ തീയതി പ്രഖ്യാപിക്കാത്തതിനാൽ മെഡിക്കൽ പ്രവേശനം അനിശ്ചിതത്വത്തിലാണ്.

മെയ് 5ന് നടന്ന നീറ്റ് യുജി പരീക്ഷയിൽ  ക്രമക്കേട് കണ്ടെത്തിയ കേസ് സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. ഈ സാഹചര്യത്തിലാണ്  നീറ്റ് യുജി കൗൺസിലിങ് മാറ്റി വച്ചതായി റിപ്പോർട്ടുകൾ വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe