സർവ്വകാല ഉയരത്തിൽ നിന്ന് താഴെയിറങ്ങി സംസ്ഥാനത്തെ സ്വർണ്ണ വില. ഇന്ന് ഒറ്റയടിക്ക് പവന് 2,200 രൂപയും, ഗ്രാമിന് 275 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വില നിലവിൽ ട്രോയ് ഔൺസിന് 3,338.84 ഡോളർ എന്നതാണ് നിരക്ക്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് താഴ്ച്ചയുണ്ട്. ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പ് നടന്നതാണ് രാജ്യാന്തര വിലയിൽ ഇന്ന് കുറവുണ്ടാകാൻ കാരണം.
നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് ഏകദേശം 77,000 രൂപയാണ് നൽകേണ്ടത്. 3% ജി.എസ്.ടി, ഹോൾമാർക്കിങ് ചാർജ്ജ്, കുറഞ്ഞ പണിക്കൂലിയായി 5% എന്നിവ കണക്കാക്കുമ്പോഴാണിത്. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് ആനുപാതികമായി പണിക്കൂലിയും വർധിക്കും.
ഇന്നലെ രാജ്യാന്തര സ്വർണ്ണ വില 3,500 ഡോളർ വരെ ഉയർന്നിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്നലെ ഒറ്റയടിക്ക് പവന് 2,200 രൂപയുടെയും, ഗ്രാമിന് 275 രൂപയുടെയും വർധനയാണുണ്ടായത്. ഇത്തരത്തിൽ പവന് 74,320 രൂപ, ഗ്രാമിന് 9,290 രൂപ എന്ന സർവ്വകാല ഉയരത്തിലേക്കാണ് വില എത്തിയത്.
കേരളത്തിലെ സ്വർണ്ണ വില ഏപ്രിൽ മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് 8ാം തിയ്യതിയാണ്. അന്ന് പവന് 65,800 രൂപയും, ഗ്രാമിന് 8,225 രൂപയുമായിരുന്നു വില. ഇവിടെ നിന്ന് ഇന്നലെ വരെ രണ്ടാഴ്ച്ച കൊണ്ട് ഒരു പവന് 9,290 രൂപയും, ഗ്രാമിന് 1.025 രൂപയുമാണ് വില ഉയർന്നിരിക്കുന്നത്.
കേരളത്തിലെ സ്വർണ്ണ വില – റെക്കോർഡ്
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ആദ്യത്തെ 5 ഉയർന്ന നിരക്കുകളും രേഖപ്പെടുത്തിയിരിക്കുന്നത് ഈ ഏപ്രിൽ മാസത്തിലാണ്.
1. 2025 ഏപ്രിൽ 22 : 74,320, 9,290
2. 2025 ഏപ്രിൽ 21 : 72,120, 9,015
3. 2025 ഏപ്രിൽ 18,19 & 20 : 71,560, 8,945
4. 2025 ഏപ്രിൽ 17 : 71,360, 8,920
5. 2025 ഏപ്രിൽ 16 : 70,520, 8,815