ഈദിവസം, പരിസ്ഥിതി മാറ്റങ്ങളെ പരിഗണിച്ച് ജാഗ്രത പുലർത്തേണ്ട ഘട്ടമാണിത്.
ഇന്ന്
∙ ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം.
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കംനാളെ
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ ആറാം മുക്ക്, കോട്ടനാട് പ്ലാന്റേഷൻ.
∙ 8 – 5.30: പുത്തൻ വീട്ടിൽ ട്രാൻസ്ഫോമർ പരിധി.
∙ 9 – 5: വെള്ളിമാടുകുന്ന് സെക്‌ഷൻ, ചെലവൂർ, സത്യാർഥി റോഡ്, സിഎം ലൈൻ
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ കോൺടാക്ട് ക്ലാസ്
∙ സർവകലാശാല വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിൽ – മുട്ടിൽ ഡബ്ല്യൂഎംഒ കോളജ് കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2023 പ്രവേശനം ബിഎ പൊളിറ്റിക്കൽ സയൻസ്, ബികോം. വിദ്യാർഥികളിൽ നാലാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിന് പങ്കെടുക്കാൻ താൽപര്യമുള്ളവർ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം 20ന് അകം പൂരിപ്പിക്കണം. ഫോൺ: 0494 2400288, 2407356.
മൾട്ടി ഡിസിപ്ലിനറി കോഴ്സ് പരീക്ഷ
∙ രണ്ടാം സെമസ്റ്റർ (2024 പ്രവേശനം) നാലു വർഷ യുജി പ്രോഗ്രാം ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മൾട്ടി ഡിസിപ്ലിനറി കോഴ്സ് LIS2FM106 – Library Technologies ഏപ്രിൽ 2025 റഗുലർ പരീക്ഷ ഏപ്രിൽ 11ന് നടക്കും. സമയം രാവിലെ 10 മുതൽ 11.30 വരെ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
∙ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ആറാം സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം) ബിടെക്, (2000 മുതൽ 2008 വരെ പ്രവേശനം) പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും. കേന്ദ്രം: ടഗോർ നികേതൻ, സർവകലാശാല ക്യാംപസ്.
പരീക്ഷ
∙ സർവകലാശാല നിയമപഠന വകുപ്പിൽ രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എൽഎൽഎം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 23ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
∙ മൂന്നാം സെമസ്റ്റർ എംഎസ്‌സി ഹ്യുമൻ സൈക്കോളജി നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.