ഇന്ത്യൻ റെയിൽവേയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ; എങ്കിൽ ഇതാ നിരവധി ഒഴിവുകൾ

news image
Nov 10, 2025, 6:44 am GMT+0000 payyolionline.in

ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്‌സിൽ (RRB) CEN No. 07/2025 (നോൺ- ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് – അണ്ടർ ഗ്രാജ്വേറ്റ്) തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ക്ലർക്ക് കം ടൈപ്പിസ്റ്റ്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് ട്രെയിൻ ക്ലർക്ക് ഒഴിവുകളിൽ ആണ്നിയമനം നടത്തുന്നത്. 3058 ഓളം ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ തസ്തികകൾക്കുമുള്ള കുറഞ്ഞതും കൂടിയതുമായ പ്രായപരിധി 18 മുതൽ 30 വയസ്സ് വരെയാണ്. അപേക്ഷകൾ ഓൺലൈനായി RRB-യുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷാ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി 29.11.2025 ആണ്.

അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ആദ്യം ഒരു അക്കൗണ്ട് സൃഷ്ടിച്ചിരിക്കണം . മുൻപ് RRB-യുടെ CEN-കളിൽ അപേക്ഷിക്കാൻ അക്കൗണ്ട് സൃഷ്ടിച്ചിട്ടുള്ളവർക്ക് അത് ഉപയോഗിക്കാവുന്നതാണ്. ഒരു ഉദ്യോഗാർത്ഥിക്ക് ഒരു RRB മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ. ഒന്നിലധികം RRB-കളിലോ ഒരേ RRB-യിൽ തന്നെ ഒന്നിലധികം തവണയോ അപേക്ഷകൾ സമർപ്പിക്കുന്നത് എല്ലാ അപേക്ഷകളും നിരസിക്കപ്പെടുന്നതിന് കാരണമാകും. അതേസമയം ഫീസ് ഓൺ‌ലൈൻ മോഡ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫീസിളവ് ലഭിക്കാൻ അർഹതയുള്ള ഉദ്യോഗാർത്ഥികൾ, അപേക്ഷാ തീയതിക്ക് മുൻപുള്ള സാധുവായ സർട്ടിഫിക്കറ്റുകൾ (EBC/BPL/Izzat MST/ന്യൂനപക്ഷ സർട്ടിഫിക്കറ്റ്) ഡോക്യുമെന്റ് വെരിഫിക്കേഷന്റെ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

അണ്ടർ ഗ്രാജ്വേറ്റ് തലത്തിലുള്ള (12-ാം ക്ലാസ് യോഗ്യത) വിവിധ തസ്തികകളും അവയുടെ പ്രാഥമിക ശമ്പളവും താഴെ നൽകുന്നു.

കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലാർക്ക് ലെവൽ 3 ശമ്പളം : 21,700/-ഒഴിവുകൾ 2424
അക്കൗണ്ട്‌സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് ലെവൽ 2 ശമ്പളം : 19,900/- ഒഴിവുകൾ 394.
ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് ലെവൽ 2 ശമ്പളം 19,900/- ഒഴിവുകൾ 163.
ട്രെയിൻസ് ക്ലാർക്ക് ലെവൽ 2 ശമ്പളം :19,900/- ഒഴിവുകൾ: 77.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe