കൊൽക്കത്ത: ബോംബ് ഭീഷണിയെതുടർന്ന് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം താൽകാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെതുടർന്ന് മ്യൂസിയത്തിൻറെ ചുമതലയുള്ള സി.ഐ.എസ്.എഫ് ന്യൂമാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് മ്യൂസിയത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയിൽ സന്ദേശം അധികൃർക്ക് ലഭിച്ചത്. സന്ദേശത്തിൻറെ ഉറവിടം വ്യക്തമായിട്ടില്ല. മ്യൂസിയത്തിനുള്ളിലെ 51 മുറികളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാൻ ചെയ്തതാണോ എന്ന സംശയവും ഉയർന്നു വരുന്നുണ്ട്.