പയ്യോളി: ഇന്ത്യൻ ജനാധിപത്യം അപകടാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങുമെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ പി ഗവാസ് പ്രസ്താവിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ സ്മാരക ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും പാർട്ടി സ്കൂൾ അധ്യാപകനുമായിരുന്ന വി ആർ വിജയരാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.
ജനാധിപത്യ സംരക്ഷണത്തിന് ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. വി ആർ വിജയരാഘവൻ മാസ്റ്ററുടെ പ്രവർത്തനങ്ങളെ ആഴത്തിൽ വിലമതിക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമല്ല പൊതുസമൂഹത്തിനും മാതൃകയായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി മെമ്പർ കെ ശശിധരൻ അധ്യക്ഷ്യം വഹിച്ചു. ഇ കെ അജിത്ത്, അഡ്വ എസ് സുനിൽ മോഹൻ, കെ ടി കല്യാണി ടീച്ചർ, ഇരിങ്ങൽ അനിൽകുമാർ, സുധീഷ് എന്നിവർ സംസാരിച്ചു.