ഇന്ത്യയിൽ തങ്ങാൻ അനുമതി തേടി പാക്ക് കുട്ടികൾ; എത്തിയത് മൈസൂരു സ്വദേശിനിയായ അമ്മയുടെ സഹോദരിയുടെ വിവാഹത്തിന്

news image
May 7, 2025, 7:10 am GMT+0000 payyolionline.in

ബെംഗളൂരു∙ പിതാവ് എത്താത്തതിനെ തുടർന്ന് അതിർത്തി കടക്കാൻ കഴിയാതിരുന്ന പാക്ക് പൗരന്മാരായ മൂന്നു കുട്ടികൾ 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചു. മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയും പിതാവ് മുഹമ്മദ് ഫാറൂഖ് പാക്ക് പൗരനുമാണ്. ബീബി യാമിന (8), മുഹമ്മദ് മുദാസിർ (4), മുഹമ്മദ് യൂസഫ് (3) എന്നീ കുട്ടികൾക്കൊപ്പം സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബലൂചിസ്ഥാനിൽ നിന്ന് റംഷ കുട്ടികളുമായി മൈസൂരുവിലെത്തിയത്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്ക് പൗരന്മാർ രാജ്യം വിടണമെന്ന ഉത്തരവിറങ്ങിയതോടെ വാഗ അതിർത്തിയിൽ എത്തിയെങ്കിലും റംഷയുടെ പാസ്പോർട്ട് കാലാവധി തീർന്നതിനാൽ ഉദ്യോഗസ്ഥർ തടഞ്ഞു. കുട്ടികൾ ചെറിയ പ്രായത്തിലുള്ളവരായതിനാൽ പിതാവിനൊപ്പമേ അതിർത്തി കടത്തൂ എന്ന് ഉദ്യോഗസ്ഥർ ഉറച്ചുനിന്നതോടെയാണ് ഇവർക്ക് മൈസൂരിവിലേക്ക് മടങ്ങേണ്ടിവന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe