ഇനി ടൊവിനോയുടെ വരവ്; മറ്റൊരു ഹിറ്റിന് തയ്യാറെടുത്ത് നരിവേട്ട, റിലീസ് തിയതി എത്തി

news image
May 12, 2025, 4:48 pm GMT+0000 payyolionline.in

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 23ന് വേൾഡ് വൈഡ് റിലീസ് ആയി ‘നരിവേട്ട’ പ്രദർശനത്തിനെത്തും. ടൊവിനോയ്ക്ക് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരൻ്റെ ആദ്യ മലയാള സിനിമ കൂടിയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റു മുഖ്യ താരങ്ങൾ.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് പ്രസിദ്ധ സിനിമ നിർമ്മാണ കമ്പനിയായ എ ജി എസ് എന്റർടൈൻമെന്റ് ആണ്.ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂർണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങൾ.യഥാർത്ഥ സംഭവങ്ങളിൽ നിന്നും ചില പൊലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് ട്രെയിലര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കൊമേർഷ്യൽ, പൊളിറ്റിക്കൽ ഘടകങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരുന്നതും ചിത്രത്തിനോട് പ്രേക്ഷകർക്കുള്ള പ്രതീക്ഷയാണ് സൂചിപ്പിക്കുന്നത്. നരിവേട്ടയുടെ ട്രെയ്‌ലറും കൂടാതെ ‘മിന്നൽവള..’ എന്ന ഗാനവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് സ്ഥാനത് തുടരുന്നുണ്ട്. നാട്ടിൻപുറ കാഴ്ചകളും പ്രണയവും നിറയുന്ന ഗാനം 65 ലക്ഷം പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. റൊമാന്റിക്‌ പശ്ചാത്തലത്തിലാണ് ഗാനരംഗങ്ങളെങ്കിലും ചിത്രത്തിന്റെ പേരും ട്രൈലറുമൊക്കെ സൂചിപ്പിക്കുന്നത് ഇതൊരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ മൂവിയാണെന്നാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe