സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് ഇന്ന് പന്തുരുളും. കോഴിക്കോട് EMS സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ് സി, ഫോഴ്സ കൊച്ചിയെ നേരിടും. 6 ടീമുകൾ പങ്കെടുക്കുന്ന രണ്ടര മാസത്തോളം നീളുന്ന സൂപ്പർ ലീഗിൻ്റെ ഫൈനൽ ഡിസംബർ 14 ന് നടക്കും.
6 വേദികളിലായാണ് സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ മത്സരങ്ങൾ നടക്കുക. കോഴിക്കോട് കോർപ്പറേഷൻ EMS സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ് സി, രണ്ടാം സ്ഥാനക്കാരായ ഫോഴ്സ കൊച്ചിയെ നേരിടും. രാത്രി 8 മണിക്കാണ് ആദ്യ മത്സരം.
ഹോം ആൻ്റ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. 100 മലയാളി താരങ്ങളും വിദേശത് നിന്നെത്തുന്ന 36 പേരുമടക്കം 186 പേർ രണ്ടാം സീസണിൽ കളത്തിലിറങ്ങും. തീം സോങ്ങ് ഒരുക്കിയ റാപ്പർ വേടൻ്റെ പാട്ടും കലാ പരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് EMS സ്റ്റേഡിയത്തിൽ അരങ്ങേറും.