ദില്ലി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ നമ്മള് പലപ്പോഴും കേട്ടിട്ടുണ്ട്. അത് മാത്രമല്ല, പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പെട്ടെന്ന് വഴി അവസാനിച്ചുപോയ അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്തിട്ടുണ്ടാകാം. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്നങ്ങള്‍ കാരണമായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള പാളിച്ചകള്‍ സംഭവിക്കുക. എന്തായാലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ഇനി കൂടുതല്‍ അലേര്‍ട്ടുകള്‍ ലഭിക്കും. ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകള്‍ നിങ്ങളുടെ പാതയിലുണ്ടെങ്കില്‍ അത് ഇനി വേഗം ഗൂഗിള്‍ മാപ്പ് പറഞ്ഞു തരും. ഗൂഗിള്‍ മാപ്സില്‍ അപകട സാധ്യതാ മേഖലകള്‍ അടയാളപ്പെടുത്തുന്ന രീതിയാണിത്. ഈ പദ്ധതി ആദ്യം ആരംഭിച്ചിരിക്കുന്നത് ദില്ലി ട്രാഫിക് പൊലീസാണ്. രാജ്യതലസ്ഥാനത്തെ വാഹനാപകടങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ദില്ലി ട്രാഫിക് പൊലീസിന്റെ ലക്ഷ്യം. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹന യാത്രക്കാര്‍ക്ക് ഈ മുന്നറിയിപ്പുകള്‍ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ 1,132 വാഹനാപകടങ്ങള്‍ സംഭവിച്ച 111 സ്ഥലങ്ങളാണ് ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടായിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സംഭവിച്ച അപകടങ്ങളില്‍ അഞ്ഞൂറോളം ആളുകള്‍ മരിച്ചതായിട്ടാണ് കണക്ക്. ഈ ബ്ലാക്ക് സ്പോട്ടുകളില്‍ ഏതൊരു വാഹനവും എത്തുന്നതിന് 100 മുതല്‍ 200 മീറ്റര്‍ മുമ്പ് ജാഗ്രതാ നിര്‍ദേശം യാത്രക്കാര്‍ക്ക് ലഭിക്കും. ദേശീയപാത ശൃംഖലയില്‍ അപകടങ്ങളുടെ തോത് വെച്ച് 5,800-ലധികം ബ്ലാക്ക് സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ശതമാനത്തോളം റോഡപകടങ്ങള്‍ ഈ വര്‍ഷം കുറയ്ക്കാനുള്ള പദ്ധതിയിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍.
- Home
- Latest News
- ഇനി ഗൂഗിള്‍ മാപ്പ് കുഴിയില്‍ ചാടിക്കില്ല; ആപ്പില്‍ വരുന്നു ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്, ആദ്യം ദില്ലിയില്‍
ഇനി ഗൂഗിള്‍ മാപ്പ് കുഴിയില്‍ ചാടിക്കില്ല; ആപ്പില്‍ വരുന്നു ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്, ആദ്യം ദില്ലിയില്‍
Share the news :
Aug 19, 2025, 10:56 am GMT+0000
payyolionline.in
പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്.., പൊതുവിപണിയേക്കാള്‍ വിലക്കുറവ്; ഓണക ..
കോട്ടയത്തെ ബേക്കറിയിൽ കള്ളൻ, ആദ്യം കേക്ക് അകത്താക്കി, മേശയിൽ നിന്നും പണമെടുത് ..
Related storeis
പുതുവർഷത്തിൽ കെഎസ്ഇബിയുടെ ഇരുട്ടടി; ഇന്ധന സർചാർജ് പ്രഖ്യാപിച്ചു
Jan 1, 2026, 5:33 pm GMT+0000
വെള്ള കാർഡുകാർക്ക് അരി കുറയും. നില, വെള്ള കാര്‍ഡുകള്‍ക്ക് ആട്ട പുനഃ...
Jan 1, 2026, 5:13 pm GMT+0000
പുകവലിക്ക് വലിയ ‘വില’ കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന്...
Jan 1, 2026, 5:08 pm GMT+0000
ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി...
Jan 1, 2026, 4:21 pm GMT+0000
വയനാട് ടൗൺഷിപ്പ്: ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈ...
Jan 1, 2026, 4:04 pm GMT+0000
രാജ്യത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇന്ത്യയിൽ ബുള്ളറ്റ് ...
Jan 1, 2026, 3:45 pm GMT+0000
More from this section
ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു
Jan 1, 2026, 3:09 pm GMT+0000
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; മുഖ്യപ്രതിയുടെ കമ്പനികളില്‍ നിന്ന് നടന...
Jan 1, 2026, 1:11 pm GMT+0000
തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു
Jan 1, 2026, 12:40 pm GMT+0000
മരം മുറിക്കുന്നതിനിടെ കിണറിൽ വീണ് യുവാവിന് പരിക്ക്
Jan 1, 2026, 12:35 pm GMT+0000
മൂത്തേടത്ത് 14കാരിക്കെതിരെ ലൈംഗികാതിക്രമം; 38കാരനായ തവനൂർ സ്വദേശിക്...
Jan 1, 2026, 11:51 am GMT+0000
ആദ്യം കാസർകോടേയ്ക്കും പിന്നീട് മൈസൂരിലേക്കും പോയി, തിരിച്ചുവരുന്ന വ...
Jan 1, 2026, 11:47 am GMT+0000
കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് നഗരസഭ കൗണ്‍സിലര്‍...
Jan 1, 2026, 11:41 am GMT+0000
കൊയിലാണ്ടിക്ക് അഭിമാനമായി പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ യാഥാർത്ഥ്യമായി.
Jan 1, 2026, 8:55 am GMT+0000
ന്യൂ ഇയർ ഗിഫ്റ്റ്; വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ...
Jan 1, 2026, 8:35 am GMT+0000
പുതുവർഷത്തിൽ പ്രതീക്ഷ നൽകി സ്വർണവില കുറഞ്ഞു; പവന് ഇന്ന് എത്ര നൽകണം?
Jan 1, 2026, 8:31 am GMT+0000
പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനം നേടി പതിനായിരങ്ങൾ; കർപ്പൂരത്തിലേക്ക്...
Jan 1, 2026, 7:56 am GMT+0000
വീടിന്റെ പിന്‍ഭാഗത്തെ ഷെഡില്‍ വിൽപ്പന തകൃതി, കുപ്പികൾ പറമ്പിൽ കുഴി...
Jan 1, 2026, 7:47 am GMT+0000
ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; രണ്ടു...
Jan 1, 2026, 7:43 am GMT+0000
പൊലീസ് ജീപ്പില്‍ കാറിടിച്ച് കടന്നു; ഡാൻസാഫ് വീടുവളഞ്ഞു: എംഡിഎംഎയും ...
Jan 1, 2026, 7:36 am GMT+0000
മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ തീ, ഷോർട്ട് സർക്യൂട്ടിന് പിന്നാലെ തീപിട...
Jan 1, 2026, 7:25 am GMT+0000
