ഇത്തവണത്തേത് ജനങ്ങൾക്ക് സന്തോഷകരമായ ഓണം: മന്ത്രി പി രാജീവ്

news image
Aug 27, 2023, 11:16 am GMT+0000 payyolionline.in

എറണാകുളം: ജനങ്ങൾക്ക് സന്തോഷകരമായ ഓണമാണ് ഇത്തവണത്തേതെന്ന് വ്യവസായ മന്ത്രി പി രാജീവ്. ജനങ്ങൾക്ക് സന്തോഷം വേണ്ട എന്ന് കരുതുന്നവർക്കാണ്  ഇത് സങ്കടകരമായ ഓണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ ധനവകുപ്പ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. കളമശ്ശേരിയിൽ കാർഷികോത്സവത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. എന്നാൽ, ഓണമെത്തിയിട്ടും ഓണക്കിറ്റ് വിതരണപ്പോലും നടപ്പാക്കാൻ പാടുപ്പെടുകയാണ് സർക്കാർ. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, ഇതുവരെ പൂർത്തിയായത് പത്ത് ശതമാനം കിറ്റ് വിതരണം മാത്രമാണ് നടന്നിട്ടുള്ളത്. ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌.സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കളുണ്ട്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ പറയുന്നത്. ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം​ഗ് പൂർത്തിയാക്കാനാണ് നിർദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe