ഇടുക്കി ജില്ലാ കലക്ടറേറ്റിലെ ഡപ്യൂട്ടി തഹസിൽദാർ താമസസ്ഥലത്ത് മരിച്ച നിലയിൽ

news image
Jul 24, 2023, 4:43 am GMT+0000 payyolionline.in

തൊടുപുഴ∙ ഇടുക്കി ജില്ലാ കലക്ടറേറ്റ് എൽആർ വിഭാഗം ഡപ്യൂട്ടി തഹസിൽദാറിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46) ആണ് മരിച്ചത്. ചെറുതോണി പാറേമാവിലുള്ള വാടക വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് വീട്ടുടമസ്ഥൻ മൃതദേഹം കാണുന്നത്. രക്തം ഛർദ്ദിച്ചാണ് മരിച്ചത്.

ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെയാണ് അബ്ദുൽസലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചത്. തുടർന്ന് ഇദ്ദേഹം വീട്ടിലെത്തി നോക്കുമ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ അബ്ദുൽസലാമിനെ കാണുന്നത്. 20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe