ഇടതു സർക്കാർ പൊതുവിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുന്നു: അഡ്വ. പ്രവീൺകുമാർ

news image
May 29, 2025, 2:49 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഇടതു സർക്കാർ പൊതു വിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുകയാണെന്ന് കൊയിലാണ്ടിയിൽ നടക്കുന്ന കെ പി എസ് ടി എ കോഴിക്കോട് റവന്യൂ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അഡ്വ. പ്രവീൺകുമാർ പറഞ്ഞു. പാഠപുസ്തകങ്ങൾ സമയബന്ധിതമായി എത്തിക്കാതെയും കൈപുസ്തകങ്ങൾ ഇല്ലാതെയും സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം എങ്ങനെ കൈവരിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു..

ടി ടി ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസത്തിന്റെ ‘ഫാസിസ്റ്റ് വൽക്കരണം’  എന്ന വിഷയത്തിൽ കൽപ്പറ്റ നാരായണൻ മാസ്റ്റർ സംവദിച്ചു. കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറിമാരായ പി എം ശ്രീജിത്ത്, ടി ആബിദ്, കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ , മുരളി തോറോത്ത്, ഇ കെ സുരേഷ്, എം കൃഷ്ണമണി, ടി അശോക് കുമാർ, സജീവൻ കുഞ്ഞോത്ത് , പി രാമചന്ദ്രൻ , ടി കെ പ്രവീൺ , പി കെ രാധാകൃഷ്ണൻ , കെ പി മനോജ് കുമാർ , കെ എം മണി , പി പി രാജേഷ്, മനോജ് കുമാർ പാലങ്ങാട്, എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe