മീൻ രീതി
1. ചേരുവകളുടെ തയ്യാറെടുപ്പ്
- മീൻ – 3/4 കിലോ ( അയലയാണ് എടുത്തിരിക്കുന്നത് )
- ചെറിയ ഉള്ളി -4,5 എണ്ണം
- മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ
- പെരുംജീരകപ്പൊടി -അര ടേബിൾസ്പൂൺ
- കുരുമുളകുപൊടി -അര ടേബിൾസ്പൂൺ
- ഇഞ്ചി – ഒരു കഷ്ണം
- വെളുത്തുള്ളി -3,4 അല്ലി
- അരിപ്പൊടി – ഒരു ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി -കാൽ ടേബിൾസ്പൂൺ
- നാരങ്ങ – അരമുറി
- കറിവേപ്പില – ആവശ്യത്തിന്
-
തയാറാക്കുന്ന വിധം:
മസാല തയാറാക്കാൻ വേണ്ടി ആദ്യമായി മിക്സിയുടെ ജാറിലേക്ക് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ഇവ് ഇട്ട് അരച്ചെടുക്കുക. ഒരു ബൗളിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി, അരിപ്പൊടി, ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി അരച്ചത്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മീൻ കഷ്ണത്തിൽ പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കാം.
ഒരു ഫ്രൈയിങ് പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. ഇതിലേക്ക് മീൻ കഷ്ണങ്ങൾ ഓരോന്നായി ഇട്ടു കൊടുക്കുക. രണ്ട് മിനിറ്റ് നേരം തീ കൂട്ടി വച്ച് അതിനു ശേഷം തീ കുറച്ച് വച്ച് ഒരു വശം നന്നായി മൂത്ത് വരുമ്പോൾ മറിച്ചിട്ടു കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കാം. നന്നായി മൂത്ത് വരുമ്പോൾ എടുക്കാം.