ആൻ്റിബയോടിക് ദുരുപയോഗം ജനകീയ ബോധവത്കരണം തുടരണം: ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി കൺവെൻഷൻ

news image
Oct 9, 2024, 12:01 pm GMT+0000 payyolionline.in

കൊയിലാണ്ടി: ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടിരിയ്കെതിരെയുള്ള ജനകീയ ബോധവൽക്കരണത്തിന് പഞ്ചായത്ത് വാർഡ് തലം മുതൽ സർക്കാർ ശാസ്ത്രീയ മാർഗരേഖ പുറത്തിറക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഡോക്ടർമാരും ഫാർമസിസ്റ്റുകളും സർക്കാറിൻ്റെ ആൻ്റിബയോടിക് പോളിസി കാര്യക്ഷമമായി കൊണ്ടുപോകുന്നുണ്ടെങ്കിലും പൊതുജനത്തിന്ന് ആൻ്റിബയോട്ടിക്കുകളുടെ അനാവശ്യവും അനിയന്ത്രിതവുമായി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ തിരിച്ചറിയാൻ സർക്കാർ തലത്തിൽ ബോധവത്ക്കരണ യത്നം തുടരേണ്ടതുണ്ട് എന്നും ഫാർമസിസ്റ്റ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.

കുടുംബശ്രീ തലത്തിലും സ്കൂൾ വിദ്യാർഥികൾ, പി.ടി.എ. കമ്മറ്റികൾ എന്നിവിടങ്ങളിൽ ബോധവൽകരണ ക്ലാസ്സുകൾ സംഘടിപ്പിക്കാനും ഫാർമസിസ്റ്റ്സ് അസോസിയേഷൻ കേരളത്തിൽ ഉടനീളം മുൻകൈ എടുക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
ഏരിയാ കൺവെൻഷൻ സംസ്ഥാന സിക്രട്ടറി നവീൻലാൽ പാടിക്കുന്ന് ഉദ്ഘാടനം ചെയ്തു.
അരുൺരാജ് എ.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ രാഖില ടി.വി ആദ്ധ്യക്ഷത വഹിച്ചു.
മഹമൂദ് മൂടാടി , എം ജിജീഷ് , ഷഫീഖ്. ടി.വി.കൊല്ലം , റനീഷ് എ.കെ, ശ്രീമണി പി,
രവി കെ.നവരാഗ്, എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe