പയ്യോളി: ആശാവർക്കർമാർക്ക് നീതി നിഷേധിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടികൾക്കെതിരെ കെ പി സി സി ആഹ്വാനമനുസരിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിന് ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ, മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, പി എം മോളി, പി എം അഷ്റഫ്,കാര്യാട്ട് ഗോപാലൻ, സനൂപ് കോമത്ത്, അൻവർ കായിരികണ്ടി, പ്രവീൺ നടുക്കുടി, ടി ഉണ്ണികൃഷണൻ, കെ വി കരുണാകരൻ, സിന്ധു സതിന്ദ്രൻ, ജിതിൻ മഠത്തിൽ, സജീഷ് കൊമത്ത്, യതീഷ് പെരിങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.