പയ്യോളി: ലോക സംഗീത ദിനമായ ജൂൺ 21 ന് പയ്യോളി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ മ്യൂസിക് ബാൻ്റായ ‘സ്വര’യുടെ നേതൃത്വത്തിൽ നന്തിയിലെ ആശാനികേതൻ അന്തേവാസികൾക്ക് സംഗീത വിരുന്നൊരുക്കി. പഠനത്തോടൊപ്പം സാമൂഹ്യാവബോധത്തിൻ്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും പുതിയ പാഠങ്ങൾ കുട്ടികളിലേക്ക് പകരാൻ വേണ്ടിയാണ്
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിലെ
അധ്യാപകരും വിദ്യാർഥികളും ആശാനികേതനിലെത്തിയത്.
അധ്യാപകരും കുട്ടികളും ചേർന്ന് സംഗീതമാലപിക്കുകയും അവരോടൊപ്പം ആടിയും പാടിയും ആശാനികേതനിലെ വിദ്യാർഥികളും ഒത്തു ചേർന്നപ്പോൾ സംഗീതദിനം അക്ഷരാർഥത്തിൽ ഹൃദ്യാനുഭവമായി. പ്രധാനധ്യാപകൻ സൈനുദ്ദീൻ, ഡെപ്യൂട്ടി എച്ച് എം ആബിദ, സംഗീതാധ്യാപിക ജയപ്രഭ, അധ്യാപകരായ രാജേഷ് കെ, സുമേഷ് എം, സതീശൻ എം കെ, രജില എന്നിവർ നേതൃത്വം നൽകി.