കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്ബോൾ ആവേശം പകർന്നു. ആദ്യമായാണ് മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്.8 ടീമുകളാണ് . കാണികൾക്ക് ആവേശം പകർന്നതായിരുന്നു മൽസരം. നിരവധി പേർ കാഴ്ചക്കാരായി എത്തി. നാടക സംവിധായകൻ എടത്തിൽ രവി ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരത്തിൽ
ലോസ് വാലൻ സോസ് കുന്നോത്തു മുക്കും കാസ് കോസ് നടുവത്തൂരും തമ്മിൽ നടന്ന മത്സരത്തിൽ
ലോസ് വാലൻ സോസ് വിജയികളായ്. തുടർന്ന് മുതിർന്നവർക്കായി പ്രദർശന മത്സരം ഉണ്ടായിരുന്നു .കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം സുനിൽ വിജയികൾക്ക് സമ്മാനദാനവും നടത്തി.