ആലുവയില്‍ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും മക്കളുടെ കാര്യംപോലും നോക്കാൻ പ്രാപ്തിക്കുറവുണ്ടെന്നും പൊലീസ് പറഞ്ഞു.
കൂട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം അച്ഛന്റെ സഹോദരൻ മുതലെടുത്തുവെന്ന് വ്യക്തമാക്കിയ പൊലീസ് അമ്മ കുട്ടികളെ കൊലപ്പെടുത്താൻ നേരത്തെ ശ്രമിച്ചിരുന്നുവെന്ന മൊഴികൾ തള്ളി.അതേസമയം കുട്ടിയെ അച്ഛൻ്റെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഭർത്താവിൻറെ വീട്ടുകാർ കുട്ടിയിൽ അമിത താല്പര്യ കാണിക്കുന്നത് അസ്വസ്ഥപ്പെടുത്തിയെന്നും കുട്ടിയിൽ നിന്ന് തന്നെ അകറ്റി നിർത്താൻ ശ്രമിച്ചുവെന്നും സന്ധ്യ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഭർത്താവിന്റെ വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.