കോഴിക്കോട്: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനയും കൃഷി മന്ത്രിയേയും രൂക്ഷമായി വിമർശിച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ രംഗത്ത്. ആലപ്പുഴയിൽ നടന്നത് കർഷക ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.
കൃഷി മന്ത്രി ഇനിയെങ്കിലും കള്ളം പറയരുതെന്നും കേന്ദ്രം നൽകുന്ന കാർഷിക ഫണ്ട് സംസ്ഥാനം ബാങ്കുകളിലേക്ക് മാറ്റുകയാണെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പറഞ്ഞു. ഇത് കർഷകർക്ക് നൽകാത്തതാണ് കാർഷിക രംഗത്തെ പ്രശ്നം. ഇനിയെങ്കിലും സർക്കാർ ഇതിന് പരിഹാരം കാണമെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.