ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് 31ന് തുടക്കം കുറിയ്ക്കും. ബുധനാഴ്ച രാവിലെ 4.30ന് മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലേക്ക് എഴുന്നള്ളിപ്പ്. എട്ടിന് വിളക്കുമാടം കൊട്ടാരത്തില്‍ നിന്ന് ക്ഷേത്രസന്നിധിയിലേക്ക് മുളയെഴുന്നള്ളിപ്പ്. രാവിലെ 10.20നും 10.45നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ്. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്‍റെയും മേല്‍ശാന്തി എന്‍. രാജീവ്കുമാറിന്‍റെയും കാര്‍മ്മികത്വത്തില്‍ നടക്കും. ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ. വൈകീട്ട് അഞ്ചിന് നൃത്തനൃത്യങ്ങള്‍, 6.15ന് അഷ്ടദിഗ്പാലകര്‍ക്ക് കൊടിയേറ്റ്. 6.30ന് തിരുവാതിര, 7.30ന് നൃത്തനൃത്യങ്ങള്‍, 8.30ന് ഭക്തിഗാനമേള തുടര്‍ന്ന് വെടിക്കെട്ട്.
രണ്ടാം ദിവസമായ ഫെബ്രുവരി ഒന്നിന് ആറിന് തിരുക്കുറള്‍ സ്തുതി സേവ, എട്ട് മുതല്‍ ശ്രീപാര്‍ഥസാരഥി നൃത്തസംഗീതോത്സവം മൃദംഗവിദ്വാന്‍ ഇലഞ്ഞിമേല്‍ സുശീല്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പഞ്ചരത്ന കീര്‍ത്തനാലാപനം, രാവിലെ 10 മുതല്‍ അഞ്ച് വരെ സംഗീത സദസ്. 10.30ന് ഉത്സവബലി ആരംഭം 12ന് ഉത്സവബലി ദര്‍ശനം, 12.30ന് അന്നദാനം, 6.10ന് കളരിപ്പയറ്റ്, ഏഴിന് നൃത്തോത്സവം, ഒന്പതിന് കഥകളി ദക്ഷയാഗം. 2-ന് രാവിലെ ഏഴിന് ശ്രീബലി, തുടര്‍ന്ന് ചട്ടത്തില്‍ മാലചാര്‍ത്ത്, സേവ, എട്ടിന് പ്രഭാഷണം കുന്തീസ്തുതി, 10ന് ഉത്സവബലി ആരംഭം, 12.30 ന് അന്നദാനം, അഞ്ചിന് വേലകളി, 6.30ന് സേവ, ഏഴിന് തിരുവാതിര, എട്ടിന് ഭജന. 3-ന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തില്‍മാലചാര്‍ത്ത്, സേവ, ഒന്പതിന് പാഠകം, 12ന് ഉത്സവബലി ദര്‍ശനം, 12.30ന് അന്നദാനം, അഞ്ചിന് ഭരതനാട്യം, ആറിന് കാഴ്ചശ്രീബലി തുടര്‍ന്ന് വേലകളി, രാത്രി എട്ടിന് നൃത്തഞ്ജലി.
അഞ്ചാം പുറപ്പാട് ദിവസമായ 4-ന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തില്‍ മാലചാര്‍ത്ത്, സേവ, എട്ടിന് ചാക്യാര്‍കൂത്ത്, ഒന്പതിന് സംഗീതസദസ്, 10.30ന് ഉത്സവബലി ദര്‍ശനം, 12.30ന് അന്നദാനം, അഞ്ചിന് സോപാനസംഗീതം, 5.30ന് കാഴ്ചശ്രീബലി, വേലകളി, രാത്രി 8.30ന് തിരുവാതിര, പത്തിന് അഞ്ചാം പുറപ്പാട്, ഗരുഡവാഹനത്തില്‍ എഴുന്നള്ളത്ത്, 11.30ന് നൃത്തനാടകം. 5-ന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തില്‍ മാലചാര്‍ത്ത്, സേവ, ഒന്പതിന് ഓട്ടന്‍തുള്ളല്‍, 12.30ന് അന്നദാനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, വേലകളി, 8.30ന് സംഗീതസദസ്, പത്തിന് നൃത്തനൃത്യങ്ങള്‍. 6-ന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തില്‍ മാലചാര്‍ത്ത്, സേവ, എട്ടിന് പാഠകം, ഒന്പതിന് തിരുവാതിര, 12.30ന് അന്നദാനം, നാലിന് അഷ്ടപതി, അഞ്ചിന് പ്രഭാഷണം, 5.30ന് കാഴ്ചശ്രീബലി വേലകളി, രാത്രി എട്ടിന് കഥാപ്രസംഗം, പത്തിന് കഥകളി മാരുതി ധനഞ്ജയം. 7-ന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തില്‍ മാലചാര്‍ത്ത്, സേവ, 8.30ന് ഓട്ടന്‍തുള്ളല്‍, 10.30ന് ഉത്സവബലി, 12.30ന് അന്നദാനം, 5.30ന് ശ്രീബലി, വേലകളി, 6.30ന് തങ്കതിടന്പ് എഴുന്നള്ളത്ത്, 8.30ന് ഭക്തിഗാനസുധ.
ഫെബ്രുവരി എട്ടിന് പള്ളിവേട്ട, ഏഴിന് ശ്രീബലി, ചട്ടത്തില്‍ മാലചാര്‍ത്ത്, സേവ, എട്ടിന് ചാക്യാര്‍കൂത്ത്, ഒന്പതിന് ഭക്തിഗാന സദസ്- വൈക്കം വിജയലക്ഷ്മി, 12.30ന് അന്നദാനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി വേലകളി, 10.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 11ന് പള്ളിവേട്ട വരവ്. ആറാട്ടുദിവസമായ ഒന്പതിന് രാവിലെ 10.30ന് കൊടിയിറക്ക്, 11.30ന് ബലിക്കല്‍പുരയില്‍ ദേവദര്‍ശനം, 12ന് ആറാട്ട് സദ്യ, വൈകിട്ട് നാലിന് ആറാട്ട് എഴുന്നള്ളത്ത്, 8.30ന് ആറാട്ട് കച്ചേരി, രാത്രി 10.30ന് ആറാട്ട് വരവ്, 12.30ന് ചുറ്റുവിളക്ക്, തുടര്‍ന്ന് വലിയകാണിയ്ക്കയോടെ ഉത്സവം സമാപിക്കും.