പയ്യോളി : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് വഴിവെച്ച ആരോഗ്യ മന്ത്രിയുടെയും, ആരോഗ്യവകുപ്പിൻ്റെയും അനാസ്ഥക്കെതിരെ
ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് പയ്യോളി മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ, ഇ ടി പത്മനാഭൻ, പി എം അഷ്റഫ്, കാര്യാട്ട് ഗോപാലൻ, പി വി പത്മശ്രീ , പി കെ സൈഫുദ്ദീൻ , കെ ടി സിന്ധു, ഏഞ്ഞിലാടി അഹമ്മദ്, പി എൻ അനിൽ കുമാർ, ഇ കെ ബിജു, സനൂപ് കോമത്ത്, വി വി എം ബിജിഷ, ദിലീപ് മൂലയിൽ, സിന്ധു സതിന്ദ്രൻ, സി എൻ ബാലകൃഷ്ണൻ, പി ടി ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.