ആയഞ്ചേരി : ആയഞ്ചേരിയിൽ നിർത്തിയിട്ട ബസിനു പിറകിൽ ഓട്ടോ ഇടിച്ചു അപകടം.ഇന്ന് രാവിലെ 5.30നാണു സംഭവം.
അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ ഓട്ടോയിൽ കുടുങ്ങി പോയി. അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. വടകര സ്വദേശിയുടെ ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഓട്ടോ ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം.
