ആന്ധ്ര പ്രദേശില്‍ ആഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ പിതാവും മകനും മരിച്ചു

news image
Nov 20, 2022, 10:39 am GMT+0000 payyolionline.in

അമരാവതി: ആന്ധ്ര പ്രദേശിലെ നര്‍സിപ്പട്ടണത്ത് ആഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ പിതാവും മകനും മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.

കൃഷ്ണ ബസാറിലെ സ്വര്‍ണവ്യാപാരി എന്‍. മല്ലേശ്വര റാവു, എന്‍. മൗലേഷ് എന്നിവരാണ് മരിച്ചത്. റാവുവിന്റെ ഭാര്യ സുജാത, മകള്‍ ജാന്‍വി എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന വീടിന്റെ മുകള്‍ നിലയിലെ വാതിലുകള്‍ തകര്‍ത്താണ് കുടുംബത്തെ പുറത്തെത്തിച്ചത്.

തീ മുകളിലേക്ക് പടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുടുംബത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വീടിന്റെ വാതിലുകള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ ഇതിന് സാധിച്ചില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe