ആധുനിക സമൂഹത്തിലെ പ്രശ്നങ്ങൾക്ക് ഊഷ്മളമായ കുടുംബ ബന്ധം പരിഹാരം; കെ എൻ എം ഫാമിലി ക്യാമ്പയിൻ ഉദ്ഘാടനം

news image
Oct 12, 2025, 3:18 pm GMT+0000 payyolionline.in

നന്തി ബസാർ : കുടുംബം സ്വർഗ കവാടം എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഫാമിലി കാമ്പയിൻ മണ്ഡലം പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം. കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു.സഅദ് കടലൂർ അദ്ധ്യക്ഷനായി

പ്രസിഡണ്ട് കാസിം മാസ്റ്റർ, ഐ എസ് എം ജില്ല സിക്രട്ടറി ബഷീർ കൊല്ലം , എം എസ് എം ജില്ലാ സിക്രട്ടറി അഖീൽ അബ്ദുളള സംസാരിച്ചു. സദസ്യർക്കുള്ള ക്വിസ് പ്രോഗ്രാമിന് സോഫിയ കൊയിലാണ്ടി നേതൃത്വം നൽകി.

 

പ്രമേയത്തിൻ്റെ വിവിധ ഭാഗങ്ങൾ വിശദീകരിച്ചു കൊണ്ട് കെ പി അബ്ദുറഹിമാൻ സുല്ലമിയും , ന്യൂജെൻ കാലത്തെ രക്ഷിതാവ് മുഹ്‌സിന പത്തനാപുരവും , ആദർശം വഴിയും വെളിച്ചവും അബ്ദുലതിഫ് കരുമ്പിലാക്കലും കാലത്തെ വായിച്ചു മുന്നേറുക ഡോ:ഇസ്മായിൽ കരിയാടും സംസാരിച്ചു.പി.പി.അബ്ദുറഹിമാൻ സ്വാഗതവും നാസർ കാപ്പാട് നന്ദിയും പറഞ്ഞു.കുഞ്ഞായ

ൻകുട്ടി മാസ്റ്റർപൂക്കാട് നേതൃത്വം നൽകി. വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പദ്ധതിയുടെ സമ്മാന വിതരണവും നടന്നു അഹ്യാൻ ഹംസ ഖിറാഅത്ത് നടത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe