ആധാർ സേവനങ്ങൾക്ക്​ ഒക്​ടോബർ ഒന്നുമുതൽ പുതിയ നിരക്ക്​

news image
Sep 23, 2025, 1:56 am GMT+0000 payyolionline.in

കോ​ട്ട​യം: ആ​ധാ​ർ പു​തു​ക്കാ​നും തി​രു​ത്താ​നു​മു​ള്ള​ നി​ര​ക്ക്​ പ​രി​ഷ്​​ക​രി​ച്ച്​ യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (യു.​ഐ.​ഡി.​എ.​ഐ) ഉ​ത്ത​ര​വി​റ​ങ്ങി. ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ പു​തി​യ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. 2028 സെ​പ്​​റ്റം​ബ​ർ 30 വ​രെ​യും 2028 ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 2031 സെ​പ്​​റ്റം​ബ​ർ 30 വ​രെ​യും ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള നി​ര​ക്കാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ധാ​റി​ലെ പേ​ര്, ജ​ന​ന​ത്തീ​യ​തി, വി​ലാ​സം, ഫോ​ൺ ന​മ്പ​ർ, ഇ-​മെ​യി​ൽ, ​ഫോ​ട്ടോ, വി​ര​ല​ട​യാ​ളം, ക​ണ്ണി​ന്‍റെ അ​ട​യാ​ളം എ​ന്നി​വ പു​തു​ക്കാനാ​ണ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​ത്. 2028 സെ​പ്​​റ്റം​ബ​ർ 30 വ​രെ, 50 രൂ​പ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക്​ 75 രൂ​പ​യും 100 രൂ​പ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് 125 ​​രൂ​പ​യു​മാ​ണ്​ നി​ര​ക്ക്. 2028 ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ, 75 രൂ​പ​യു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക്​ 90 രൂ​പ​യും 125 രൂ​പ​യു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക്​ 150 രൂ​പ​യു​മാ​കും. പു​തി​യ ആ​ധാ​ർ എ​ടു​ക്ക​ലും അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​യ​സ്സു​വ​രെ​യും 15 മു​ത​ൽ 17 വ​യ​സ്സ്​ വ​രെ​യു​മു​ള്ള​വ​രു​ടെ നി​ർ​ബ​ന്ധി​ത ബ​യോ​​മെ​ട്രി​ക്​ പു​തു​ക്ക​ലും പ​ഴ​യ​തു​പോ​ലെ സൗ​ജ​ന്യ​മാ​ണ്. 17 വ​യ​സ്സി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ നി​ർ​ബ​ന്ധി​ത ബ​യോ​​മെ​ട്രി​ക്​ പു​തു​ക്ക​ലി​ന്​ 125 രൂ​പ​യാ​കും. 2028 ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 150 രൂ​പ​യും. ​

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe