ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു; സർക്കാരിനെ വിമർശിച്ച് ​ഗവർണർ

news image
Nov 11, 2023, 7:43 am GMT+0000 payyolionline.in

തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനം തുടർന്ന് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നുവെന്ന് ​ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും ​അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് വേണ്ടിയും വൻ തുകയാണ് ചെലവഴിക്കുന്നതെന്നും ​ഗവർണർ പറഞ്ഞു.

കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിലും ​ഗവർണർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണെന്നും ​ഗവർണർ വ്യക്തമാക്കി. കർഷകന്റെ കുടുംബത്തെ കാണാൻ തിരുവല്ലയിലെത്തുമെന്നും ​ഗവർണർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe